/indian-express-malayalam/media/media_files/uploads/2018/10/Karayogam.jpg)
കൊച്ചി: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ വിശ്വാസികളുടെ ബഹുജന റാലി നടത്താൻ തീരുമാനം. എറണാകുളം എൻഎസ്എസ് കരയോഗം ഹാളിൽ ചേർന്ന ആലോചനാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
തീയതിയും മറ്റ് കാര്യങ്ങളും പിന്നീട് തീരുമാനിക്കും. കുറഞ്ഞത് രണ്ട് ലക്ഷം പേരെയെങ്കിലും അണിനിരത്താനാണ് തീരുമാനം. ഇന്ന് എറണാകുളം എൻഎസ്എസ് കരയോഗം ഹാളിലാണ് വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം നടന്നത്.
ശ്രീനാരായണ സേവാ സംഘം, അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി, കെപിഎംഎസ്, ആന്ധ്ര കൾച്ചറൽ അസോസിയേഷൻ, കേരള പൊതുവാൾ സമാജം, എസ് എൻ ഡിപി കണയന്നൂർ താലൂക്ക് യൂണിയൻ, ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേമ സഭ, കുഡുംബി സേവാ സംഘം, തമിൾ ഐക്യ സംഘം, കേരള ഉളളാട മഹാസഭ, കന്നഡ സംഘ്, വാര്യർ സമാജം, തമിഴ് വിശ്വ ബ്രാഹ്മണ സമാജം, ചാക്യമർ മഹാസഭ, അരയ വംശോദ്ധാരണ സഭ, ഗുരുവായൂർ നായർ സമാജം, കൊച്ചി ഗുജറാത്തി മഹാജൻ, ചെട്ടിയാർ സമൂഹം, ഓൾ ഇന്ത്യ വീര ശൈവ മഹാസഭ, കേരള ബ്രാഹ്മണ സഭ, നോർത്ത് ഇന്ത്യൻ അസോസിയേഷൻ, വൈശ്യ സമാജ്, എമ്പ്രാന്തിരി ക്ഷേമ സഭ, സായി സഞ്ജീവനി ട്രസ്റ്റ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളുൾപ്പടെ യോഗത്തിൽ പങ്കെടുത്തു.
300 ഓളം പേർ പ്രതിഷേധം സംബന്ധിച്ച ആലോചന യോഗത്തിനെത്തി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഭാര്യയും അഴിമതിക്കാരാണെന്ന് യോഗത്തിൽ പ്രസംഗിച്ച മുൻ തിരുവിതാംകൂർ ദേവസ്വം മെമ്പറായിരുന്ന അജയ് തറയിൽ പറഞ്ഞു. ശബരിമലയിൽ ആചാരങ്ങൾക്കെതിരായ വിധിയിൽ ദീപക് മിശ്ര സ്വയം വിപ്ലവകാരിയാകാനുളള ശ്രമം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസിനെ വിദേശ രാജ്യങ്ങളുടെ ഏജന്റാണെന്നും അദ്ദേഹം വിമർശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us