Sabarimala Live Updates:പൊലീസ് സുരക്ഷ നല്‍കാമെന്ന് അറിയിച്ചിരുന്നു, പിന്‍മാറിയത് സ്വന്തം തീരുമാനമെന്നും മഞ്ജു

Sabarimala Temple in Kerala Opening Today LIVE Updates: ശബരിമലയിൽ നിരോധനാജ്ഞ തിങ്കളാഴ്ചവരെ നീട്ടിയിട്ടുണ്ട്

sabariaala, makara vilaku, restrictions, rss, bjp, ie malayalam, ശബരിമല, മകര വിളക്ക്, നിരോധനാജ്ഞ, ഐഇ മലയാളം
ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

Kerala Sabarimala Temple Opening LIVE: പമ്പ: ശബരിമലയിൽ കനത്ത ജാഗ്രത തുടരുന്നു. എന്നാൽ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു പമ്പയിലെത്തിയതിനെ തുർന്ന് പ്രതിഷേധം കനത്തു. ദളിത് ഫെഡറേഷൻ നേതാവായ മഞ്ജു ശബരിമലയിൽ കേറാൻ പൊലീസ് സംരക്ഷണം ആവശ്യപ്പട്ടു.

ബി ജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെയും ജെ ആർ പത്മകുമാറിന്റെയും നേതൃത്വത്തിൽ പത്ത് പേർ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു. പൊലീസ് ആറ് പേരെയും പൊലീസ് സമരക്കാരെ  കസ്റ്റഡിയിൽ എടുത്തു.

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിൽ  അറസ്റ്റ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യപേക്ഷ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

നട അടയ്ക്കുമെന്ന ്പറഞ്ഞ തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണമെന്ന് മന്ത്രി സുധാകരൻ അഭിപ്രായപ്പെട്ടു. നട അടയ്ക്കുമെന്ന് തന്ത്രിപറഞ്ഞത് ഹർത്താലിന് കടപൂട്ടുമെന്ന ലാഘവത്തോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിൽ നിരോധനാജ്ഞ തിങ്കളാഴ്ചവരെ നീട്ടിയിട്ടുണ്ട്. തുലാമാസ പൂജകൾക്കായി നട തുറന്ന ശബരിമല 22-ാം തീയതിയാണ് അടയ്ക്കുക. പൊലീസിന്റെ ആവശ്യപ്രകാരം അന്നുവരെ നിരോധനാജ്ഞ നീട്ടിക്കൊണ്ട് കലക്ടറാണ് ഉത്തരവിറക്കിയത്.

1200 ലധികം പൊലീസുകാരെ നിലയ്ക്കലിലും പമ്പയിലുമായി നിയോഗിച്ചിട്ടുണ്ട്. കമാൻഡോ സംഘവും വനിതാ പൊലീസും സുരക്ഷയ്ക്കായി രംഗത്തുണ്ട്. അയ്യപ്പ ഭക്തരുടെ വേഷത്തിൽ പ്രതിഷേധക്കാർ ഇപ്പോഴും ശബരിമലയിൽ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകളെ തടയുകയാണ് ഇവരുടെ ലക്ഷ്യം. നിലയ്ക്കലിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്നത്. അതിനാൽതന്നെ ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശബരിമല കയറാനെത്തിയ യുവതികളെ സന്നിധാനത്ത് തടഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയുന്ന 200 പേർക്കെതിരെ സന്നിധാനം പൊലീസ് കേസ് എടുത്തിട്ടുണ്ട്. സന്നിധാനത്ത് ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുത്ത പരികർമ്മികൾക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത പരികർമ്മികളുടെ പേരും മറ്റു വിവരങ്ങളും നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സ്ത്രീകൾ ദർശനത്തിനായി ഇന്നും ശബരിമലയിലേക്ക് എത്തിയേക്കാനുളള സാധ്യത പൊലീസ് തളളിക്കളയുന്നില്ല. അതിനാൽതന്നെ പൊലീസ് കനത്ത ജാഗ്രതയിലാണ്.

Sabarimala Temple in Kerala Opening Today LIVE Updates:

10.08 pm: ശബരിമല ദര്‍ശനത്തിനു പോയ കെഡിഎഫ് നേതാവ് എസ്പി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ജനാലകള്‍ എറിഞ്ഞു തകര്‍ത്തു. കസേരകളും മേശകളും പുറത്തേക്ക് വലിച്ചെറിഞ്ഞു.

Photo: Facebook

ആക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണന്നാണ് സംശയിക്കുന്നത്. മഞ്ജുവിന്റെ വീട്ടിലേക്ക് പട്ടിക ജാതി മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് സംഭവ സ്ഥലത്തു നിന്നും നീക്കുകയായിരുന്നു.

7.28 pm: ശബരിമലയില്‍ ദർശനം നടത്തുന്നതിന് സുരക്ഷ ഒരുക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും സ്വയം പിന്‍മാറിതാണെന്നും മഞ്ജു. ആരോഗ്യം ശരിയാണെങ്കില്‍ മടങ്ങി വരുമെന്നും മഞ്ജു പറഞ്ഞു. മല കയറാന്‍ തനിക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും മഞ്ജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു മഞ്ജുവിന്‍റെ പ്രതികരണം.

6.47 pm: യാത്ര ഉപേക്ഷിച്ച് മടങ്ങിയിട്ടില്ലെന്ന് മഞ്ജു. മലകയറാന്‍ തിരികെ വരുമെന്നും പമ്പയില്‍ സൗകര്യങ്ങള്‍ കുറവായത് കൊണ്ട് മടങ്ങിയതാണെന്നും നാളേയോ മറ്റന്നാളോ ദര്‍ശനത്തിനായി മടങ്ങിയെത്തുമെന്നും മഞ്ജു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

6.08pm:ശബരിമല കയറാനുള്ള തീരുമാനം പിൻവലിച്ച് മഞ്ജു മടങ്ങി,സ്വന്തം തീരുമാനപ്രകാരം മടങ്ങുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മഞ്ജു പ്രതികരിച്ചില്ല

5.15pm:ഇന്ന് മഞ്ജുവിന് മല കയറുന്നതിനുള്ള അനുമതി പൊലീസ് നിഷേധിച്ചു.കനത്ത മഴ തുടങ്ങിയ സാങ്കേതിക കാരണങ്ങൾ മുൻ നിർത്തിയാണ് പ്രവേശനാനുമതി നിഷേധിച്ചതെന്ന് ഐജി എസ് ശ്രീജിത്ത് അറിയിച്ചു

4.57pm:മഞ്ജുവിന് ശബരിമല കയറാൻ പൊലീസ് അനുമതി നിഷേധിച്ചു.മഞ്ജു പന്ത്രണ്ടോളം കേസിൽ പ്രതിയായതിനാലാണ് പൊലീസ് അനുമതി നിഷേധിച്ചത്. മഴ കാരണമാണ് പൊലീസ് കയറ്റി വിടാത്തതെന്നും വാദമുണ്ട്.എന്നാൽ ഇതേ സമയം മറ്റു ഭക്തരെ മഴയത്ത് കയറ്റി വിടുന്നുമുണ്ട്.

4.27pm:പ്രതിഷേധങ്ങളും കനത്ത മഴയും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശബരിമല കയറുക എന്ന ലക്ഷ്യത്തിൽ നിന്ന് പിൻമാറില്ലെന്ന് യുവതി പറഞ്ഞതായ് റിപ്പോർട്ട്

4.15pm:കാനന പാതയിൽ പ്രതിഷേധം ശക്താമാകുന്നു.യുവതിക്ക് പൊലീസ് സംരക്ഷണം ഒരുക്കും എന്നാൽ എപ്പോൾ മലകയറുമെന്ന് തീരുമാനമായിട്ടില്ല

3.43pm: ശബരിമലയിൽ ശക്തമായ മഴ

3.23pm:യുവതിക്ക് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനമായി.20 അംഗ പൊലീസ് സംഘം ആദ്യം പുറപ്പെട്ട് വഴിയിലെ തടസ്സം നീക്കും . 80 അംഗ പൊലീസ് സംഘം യുവതിയെ അനുഗമിക്കും എന്നാണ് പൊലീസ് തീരുമാനമെന്ന് റിപ്പോർട്ട്

2.46pm:പ്രതിഷേധമണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു യുവതിയെ മടക്കിയയക്കാൻ പൊലീസ് ശ്രമിച്ചു.എന്നാൽ താൻ ആക്റ്റിവിസ്റ്റല്ല വിശ്വാസിയാണ് അതിനാൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന മഞ്ജു ആവശ്യപ്പെട്ടു.സംരക്ഷണം നൽകുന്നതിനെ സംബന്ധിച്ച് ഉന്നത പൊലീസ് കൂടിയാലോചനകൾ നടത്തി വരികയാണ്

2.25pm: കൊല്ലം ചാത്തന്നൂർ സ്വദേശിയായ ദലിത് ഫെഡറേഷൻ നേതാവ് മഞ്ജു എന്ന ഭക്ത ശബരിമല കയറാൻ പമ്പ പൊലീസ് സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിച്ചുവെന്ന് റിപ്പോർട്ട്

2.15PM: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയ ബിജെ പിനേതാക്കളായ ജെ ആർ പത്മകുമാറും എ എൻ രാധാകൃഷ്ണനും അടക്കമുളള പത്ത് പേരെ പൊലീസ് നീക്കം ചെയ്തു.

2.06pm: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. രാഹുലിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നും വാർത്ത

1.50 pm: പരികർമ്മികളുടെ പ്രതിഷേധത്തെ ദേവസ്വം ബോർഡ് ചോദ്യം ചെയ്ത നടപടി ശരിയായില്ലെന്നും യുവതികളെ നടപന്തൽ വരെ എത്തിച്ചതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പന്തളം കൊട്ടാരം പ്രതിനിധി

1.44 pm:പമ്പയിലും സുരക്ഷ ശക്തമാക്കി

1.35 pm : ശബരിമലയിൽ ഭക്തരുടെ തിരക്ക് വർദ്ധിച്ചു

1.05 pm: നിലയ്ക്കലിലും സന്നിധാനത്തും കനത്ത സുരക്ഷ. കനത്ത ജാഗ്രതയിലാണ് പൊലീസും

12.45 pm: കേരളത്തിലെ വിശ്വാസികളായ സ്ത്രീകളുടെ അഭിപ്രായം കൂടി കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് പി.എസ്.ശ്രീധരൻ പിളള. സന്നിധാനത്തെ പ്രതിഷേധത്തിന് ബിജെപിയുടെ പിന്തുണയുണ്ട്. സമരം പാതിവഴിയിൽ ഉപേക്ഷിച്ചു പോയ കോൺഗ്രസും രാഹുൽ ഗാന്ധിയും നപുംസക നയം ആണ് സ്വീകരിക്കുന്നതെന്നും ശ്രീധരൻ പിളള

12.30 pm: വർഗീയ സംഘർഷം സൃഷ്ടിച്ചതിൽ ബിജെപിയും സംസ്ഥാന സർക്കാരും തുല്യ ഉത്തരവാദികളെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. മതസൗഹാർദ്ദം നിലനിർത്താനുളള ശ്രമത്തിലാണ് യുഡിഎഫ് എന്നും കുഞ്ഞാലിക്കുട്ടി

12.15 pm: വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തിയാൽ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. നിലവിൽ ഇക്കാര്യം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല. ശബരിമലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കലക്ടർ

11.45 pm: രണ്ടാം തവണയാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നതെന്ന് ലത. തനിക്ക് 52 വയസ്സാണെന്നും ലത പറഞ്ഞു

ശബരിമലയിൽ ദർശനത്തിനെത്തിയ ലത

11.40 am: ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള. കേരളത്തിന് പുറത്തേക്ക് സമരം വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

11.25 am: പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സുരക്ഷയിലാണ് തമിഴ്നാട് സ്വദേശിയായ ലത ദർശനം നടത്തിയത്.

11.15 am: തിരുച്ചിറപ്പളളി സ്വദേശിയായ 52 വയസ്സുളള ലതയെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. ഇവർക്ക് 55 വയസ്സാണെന്ന് പൊലീസ് സ്ഥിരീകരിക്കാതെ പ്രതിഷേധക്കാർ പ്രതിഷേധിച്ചു

10.55 am: ശബരിമലയിൽ യുവതിയെത്തിയെന്ന സംശയത്തിൽ വലിയ നടപ്പന്തലിൽ പ്രതിഷേധം

10.20 am: സന്നിധാനം കനത്ത സുരക്ഷയിലാണ്. കൂടുതൽ ഭക്തർ ദർശനത്തിനായി എത്തിത്തുടങ്ങി

10.00 am: ശബരിമലയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala high security continues

Next Story
പി.ബി.അബ്ദുൾ റസാഖ് എംഎൽഎ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com