തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി സംസ്ഥാനത്ത് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നോട് അനുബന്ധിച്ച് വ്യാപക അക്രമം. പലയിടത്തും അക്രമികളും പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മൂന്ന് മാസത്തിനിടെ നടന്ന ഏഴാം ഹർത്താൽ വ്യാപകമായ ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ശാന്തരായിരിക്കണമെന്ന് ഗവർണർ പി സദാശിവം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി നടന്ന എല്ലാ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലുളള റിപ്പോർട്ട് ഗവർണർ, മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ, സ്വകാര്യ സ്വത്തിനും, പൊതുസ്വത്തിനും ഉണ്ടായ നഷ്ടം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ റിപ്പോർട്ടാണ് തേടിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ