ശബരിമല ഹര്‍ത്താല്‍: നഷ്ടം ഈടാക്കാന്‍ നടപടിയുമായി ഹൈക്കോടതി

ക്ലെയിംസ് കമ്മിഷണറെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി

Sabarimala, Sabarimala Temple Protest, Sabarimala Protest Harthal, കേരള ഹർത്താൽ, ഹർത്താൽ വാർത്തകൾ, ശബരിമല ക്ഷേത്രം,
Sabarimala, Sabarimala Temple Protest, Sabarimala Protest Harthal, കേരള ഹർത്താൽ, ഹർത്താൽ വാർത്തകൾ, ശബരിമല ക്ഷേത്രം,

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടത്തിയ ഹര്‍ത്താലിലുണ്ടായ നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ക്ലെയിംസ് കമ്മിഷണറെ നിയോഗിക്കും. കഴിഞ്ഞ വര്‍ഷം ജനവരി രണ്ട്, മൂന്ന് തിയതികളില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാനാണു ഹൈക്കോടതി നടപടി.

ക്ലെയിംസ് കമ്മിഷണറെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് എ.എം. ഷെഫീഖും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. ക്ലെയിംസ് കമ്മിഷണറെ സഹായിക്കാനും നഷ്ടം തിട്ടപ്പെടുത്താനും ജീവനക്കാരെ നല്‍കുന്ന കാര്യത്തിലടക്കം രജിസ്ട്രാര്‍ ശിപാര്‍ശകള്‍ നല്‍കണം.

ഹര്‍ത്താലില്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍, കടകള്‍ തുടങ്ങിയവയ്ക്ക് നഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടം ഇനം തിരിച്ച് തിട്ടപ്പെടുത്താന്‍ വിവിധ സംഘങ്ങള്‍ വേണമോ എന്നതിലടക്കം ശിപാര്‍ശകള്‍ നല്‍കണം.

Read Also: ശബരിമല സ്ത്രീ പ്രവേശനം: ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു

ഹര്‍ത്താല്‍ നഷ്ടം ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാന്‍ ആദ്യമായാണു ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നത്. ഹര്‍ത്താല്‍ നിയമം മൂലം നിരോധിക്കണമെന്നും ആഹ്വാനം ചെയ്തവരില്‍നിന്നു നഷ്ടം ഈടാക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് അടക്കം സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 215 കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തകര്‍ത്തെന്നും കോര്‍പറേഷനു മാത്രം മൂന്നു കോടി രൂപയൂടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു.

ജനുവരി രണ്ട്, മൂന്ന് തിയതികളിലുണ്ടായ അക്രമങ്ങളില്‍ ആയിരത്തിലധികം കേസുകളാണു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala harthal damages kerala high court to appoint claims commissioner

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express