scorecardresearch

സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ: വി.ഡി സതീശൻ

ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പദ്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പദ്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

author-image
WebDesk
New Update
VD Satheesan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ അറസ്റ്റിലായതിനു പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നിൽക്കുകയാണെന്നും സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്നും വി.ഡി സതീശൻ പറഞ്ഞു.

Advertisment

കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ച് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ച ഇടതുപക്ഷത്തിന്റെ നേതാക്കൾ ഓരോരുത്തരും ഘോഷയാത്രയായി ജയിലിലേക്കു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ഥനായ എൻ. വാസു ജയിലിലേക്കു പോയി. ഇപ്പോൾ പത്മകുമാർ ജിയിലിലേക്കു പോവുകയാണ്. ഇനി എസ്ഐടി ചോദ്യം ചെയ്യേണ്ടത് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ

ഉണ്ണി കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ഇത്ര വലിയ മോഷണം നടന്നിട്ട് സർക്കാർ അത് മറച്ചുവയ്ക്കുകയായിരുന്നു എന്ന് കോടതി വിധിയിലൂടെ വ്യക്തമാണെന്നും സതീശൻ പറഞ്ഞു. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് അയാൾക്കെതിരെ ക്രിമിനൽ കേസുകൊടുക്കാൻ ദേവസ്വം ബോർഡോ സർക്കാരോ ശുപാർശ ചെയ്തില്ല. തങ്ങൾ നേരത്തെ പറഞ്ഞത് സത്യമാണെന്നും പോറ്റി കുടുങ്ങിയാൽ സിപിഎം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അറിയാവുന്നതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും സതീശൻ പറഞ്ഞു.

Advertisment

Also Read:ശബരിമലയിൽ കൂടുതൽ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

അതേസമയം, തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെ ഇന്ന് ഉച്ചയോടെയായിരുന്നു എ. പത്മകുമാറിനെ എസ്ഐടി അറസ്റ്റു ചെയ്തത്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ചോദ്യം ചെയ്യല്‍ നടന്നത്.

Read More: എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം

Vd Satheeshan Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: