scorecardresearch

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തന്ത്രി നൽകിയ അനുമതികളിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്

തന്ത്രി നൽകിയ അനുമതികളിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tantri Rajeevaru

തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്തത്. തന്ത്രി നൽകിയ അനുമതികളിൽ സംശയം തോന്നിയതിനെ തുടർന്നാണ് നടപടി എന്നാണ് റിപ്പോർട്ട്. 

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം

കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്. അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ മൊഴി നല്‍കിയത് എന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്‌ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.

Also Read:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നത്.

Also Read:ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്കെന്ന് അന്വേഷൻ സംഘം ഹൈക്കോടതിയിൽ

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കൊച്ചി സോണൽ ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ഉദ്യോ?ഗസ്ഥനെ നിശ്ചയിക്കാനുള്ള അനുമതി ലഭിച്ചത്.

Read More:ശബരിമല സ്വർണക്കൊള്ള; കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: