/indian-express-malayalam/media/media_files/2025/11/03/sabarimala-gold-theft-2025-11-03-19-03-32.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഐഎസ്ആർഒയിൽ നടത്തിയ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് അടച്ചിട്ട മുറിയില്‍ പരിഗണിച്ച കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. സ്വര്‍ണപ്പാളികളിലെ സ്വര്‍ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വിഎസ്എസിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി പകരം പുതിയ പാളികൾ എത്തിച്ചോ എന്നതിൽ പരിശോധന ഫലത്തിൽ വ്യക്തത ഉണ്ടാവും.
സ്വർണ കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം സമർപ്പിച്ച ഹർജി ഹൈക്കോതി മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. അതേസമയം, കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
Also Read: കണ്ണൂരിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; വിധി ഇന്ന്
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ കോടതിയിൽ ​ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് വാസുവിനെ വീണ്ടും റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Read More: തമിഴ്നാട് 2026: കരുത്ത് കാട്ടാൻ ഡിഎംകെ, തന്ത്രങ്ങളുമായി എഐഎഡിഎംകെ-ബിജെപി സഖ്യം, വെല്ലുവിളിയായി വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us