/indian-express-malayalam/media/media_files/2026/01/10/tantri-home-raid-2026-01-10-15-48-07.jpg)
കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ആലപ്പുഴ ചെങ്ങന്നൂരിലുള്ള തന്ത്രിയുടെ വീട്ടിലാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്.
Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസം റിമാൻഡ്
അതേസമയം, സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
പരിശോധനയിൽ രക്തസമ്മർദം ഉയർന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്ടർമാർ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടർ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ഡോ. വിനു പറഞ്ഞു.
Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം
തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക കേസിൽ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും. ദ്വാരപാലക ശിൽപപാളികൾ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാൻ എസ്ഐടി കോടതിയുടെ അനുമതി തേടും.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി 2004 മുതൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. ബെംഗളൂരുവിൽ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007 ലാണ് കീഴ്ശാന്തിയുടെ പരികർമിയെന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്ത്രി ശബരിമലയിലെത്തിക്കുന്നത്. പിന്നീട് 2018 ആവുമ്പോഴേക്കും സ്പോൺസർ എന്ന നിലയിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി മാറുകയായിരുന്നുവെന്നുമാണ് എസ്‌ഐടി കണ്ടെത്തൽ.
Also Read:തന്ത്രി കണ്ഠരര് രാജീവരെ കുരുക്കിലാക്കി എ.പത്മകുമാറിന്റെ മൊഴി; ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം
കേരളത്തിന് പുറത്തുനിന്ന് സ്പോൺസർഷിപ്പിന് വേണ്ടി പണം ലഭിച്ചതിൽ തന്ത്രിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണൻ പോറ്റി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തന്ത്രിക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. പോറ്റിയെയും തന്ത്രിയെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് എസ്ഐടി തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർധനും സ്ഥിരീകരിച്ചു. പോറ്റിയെ തന്ത്രിയുടെ മുറിയിൽവെച്ചുകണ്ടെന്നാണ് ഗോവർധന്റെ മൊഴി. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ദേവസ്വം ജീവനക്കാരും മൊഴി നൽകി.
Read More:ബംഗാൾ ഉൾക്കടലിനു മുകളിൽ അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്ക്കു സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us