/indian-express-malayalam/media/media_files/2025/11/03/sabarimala-gold-theft-2025-11-03-19-03-32.jpg)
ഫയൽ ഫൊട്ടോ
ചെന്നൈ: ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ‘ഡി മണി’എന്ന ഡയമണ്ട് മണിയുടെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) പരിശോധന നടത്തുന്നത്. ഡയമണ്ട് മണിയെന്ന ബാലമുരുകന്റെ ഡിണ്ടിഗലിലുള്ള സ്ഥാപനത്തിലും വീട്ടിലുമാണ് എസ്ഐടി പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്.
തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ഇടനിലക്കാരനായ ശ്രീകൃഷ്ണന്റെ വീട്ടിലും റെയ്ഡ് നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ഇരുവരെയും എസ്ഐടി ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അനുമതിയോടെയാണ് പരിശോധന തുടരുന്നത്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തു കച്ചവടക്കാരനായ ഡി മണിയ്ക്ക് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചില വിഗ്രഹ ഇടപാടുകൾക്ക് ഇയാൾ സാക്ഷിയാണെന്ന് വിദേശ വ്യവസായി മൊഴി നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെയും വിദേശ വ്യവസായിയുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ഡി മണി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്.
Also Read: കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് കടലാക്രമണ സാധ്യത
അതേസമയം, സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും എങ്ങനെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നു മറുപടി നൽകി. മുഖ്യമന്ത്രിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഫോട്ടോ വിവാദമെന്നും സതീശൻ വിമര്‍ശിച്ചു.
Read More: വയനാട്ടിൽ ആദിവാസി വയോധികനെ കൊന്ന നരഭോജി കടുവ കൂട്ടിലായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us