scorecardresearch

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ജയിലിലേക്ക്; 14 ദിവസം റിമാൻഡ്

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിരുന്നു

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
A Padmakumar

A Padmakumar Arrest Updates

A Padmakumar Arrested: പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്.

Advertisment

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെ പ്രത്യക അന്വേഷണ സംഘമാണ് പത്മകുമാറിനെ അറസ്റ്റു ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷമായിരുന്നു പദ്മകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോയതായാണ് വിവരം. 

Also Read:ശബരിമലയിൽ കൂടുതൽ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ചോദ്യം ചെയ്യല്‍ നടന്നത്.

Advertisment

Also Read:എന്തിനാണ് പരിധിവിട്ട് ആളുകളെ കയറ്റുന്നത്; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം

സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്പ് രണ്ട് തവണ എസ്ഐടി നോട്ടിസ് നൽകിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എൻ വാസു ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ.

ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എൻ വാസു എന്നിവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Also Read:ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു വിലക്ക് നീട്ടി ഹൈക്കോടതി

പത്മകുമാറിൻ്റെ ചോദ്യം ചെയ്യല്‍ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നത് എ പത്മകുമാർ ആയിരുന്നു. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്‌തിട്ടില്ലെന്നും എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തതായി അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അങ്ങനെ ഒരു എഫ്ഐആര്‍ ഉണ്ടെന്ന വിവരം താനിതുവരെ അറിഞ്ഞിട്ടില്ലെന്നും നിയമപ്രകാരമോ അതല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലോ തനിക്കങ്ങനെ ഒരു വിവരം കിട്ടിയിട്ടില്ലെന്നും പറഞ്ഞു.

മുൻ കോന്നി എംഎൽഎ കൂടിയായ പദ്മകുമാർ സിപിഎമ്മിൻറെ പത്തനംതിട്ട ജില്ലയിലെ പ്രമുഖ മുഖങ്ങളിലൊന്നാണ്. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയിൽ ഇടം ലഭിക്കാത്തതിൽ പരസ്യ പ്രതികരണവുമായി പദ്മകുമാർ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. 

Read More:ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കി എസ്ഐടി പരിശോധന

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: