scorecardresearch

ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ

എസ്ഐടി സംഘം ആശുപത്രിയില്‍ എത്തിയാണ് ചികിത്സയിലായിരുന്നു ശങ്കര‍ദാസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്

എസ്ഐടി സംഘം ആശുപത്രിയില്‍ എത്തിയാണ് ചികിത്സയിലായിരുന്നു ശങ്കര‍ദാസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്

author-image
WebDesk
New Update
kp shankardas

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ‌. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആശുപത്രിയില്‍ എത്തിയാണ് ചികിത്സയിലായിരുന്നു ശങ്കര‍ദാസിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.

Advertisment

സിപിഐ പ്രതിനിധിയായി ദേവസ്വം ബോർഡിലെത്തിയ ശങ്കരദാസ്, സ്വർണക്കൊള്ള കേസിലെ പതിനൊന്നാം പ്രതിയാണ്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Also Read: ദർശന സുകൃതമായി മകരവിളക്ക്; അയ്യനെ കൺനിറയെ കണ്ട് ഭക്തലക്ഷങ്ങൾ

എസ്.പി ശശിധരൻ അടക്കമുള്ള എസ്ഐടി സംഘവും മജിസ്‌ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയായിരുന്നു ശങ്കരദാസിന്റെ അറസ്റ്റു രേഖപ്പെടുത്തിയതെന്നാണ് വിവരം. അതേസമയം, ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസിനെ  മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ തന്നെ തുടരുമെന്നാണ് വിവരം.

Also Read: ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമചാരി; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അന്വേഷണ സംഘത്തെയും ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും കോടതി വിമർശിച്ചിരുന്നു. 

Read More: മുന്‍ മന്ത്രി കെ.എം മാണിക്ക് സ്മാരകം: 25 സെന്റ് അനുവദിച്ച് മന്ത്രിസഭാ യോഗം

Arrested Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: