scorecardresearch

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, അന്വേഷണം ശരിയായ ദിശയില്ലെന്ന് നിരീക്ഷണം

ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണങ്ങളിൽ പ്രധാനം ദേവസ്വം ബോർഡിൻറെ മിനിട്ട്‌സ് ബുക്കുകളിലെ ക്രമക്കേടാണ്

ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണങ്ങളിൽ പ്രധാനം ദേവസ്വം ബോർഡിൻറെ മിനിട്ട്‌സ് ബുക്കുകളിലെ ക്രമക്കേടാണ്

author-image
WebDesk
New Update
high court new

ശബരിമല സ്വർണക്കൊള്ളയിൽ , അന്വേഷണം ശരിയായ ദിശയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ദേവസ്വം ബോർഡിൻറെ നടപടികൾക്കെതിരെ ഗുരുതരമായ വിമർശനങ്ങളും നിരീക്ഷണങ്ങളും കേസ് പരിഗണിക്കവേ കോടതിയിൽ നിന്നുണ്ടായി.

Advertisment

Also Read:ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതിപ്പട്ടികയിൽ

കേസ് അഴിമതി നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്നും അഴിമതി നടന്നിട്ടുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇന്ന് അടച്ചിട്ട കോടതി മുറിയിലാണ് ഹർജികൾ പരിഗണിച്ചത്. എഡിജിപി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി. ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.

ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണങ്ങളിൽ പ്രധാനം ദേവസ്വം ബോർഡിൻറെ മിനിട്ട്‌സ് ബുക്കുകളിലെ ക്രമക്കേടാണ്. 2025 ജൂലൈ 28 വരെയുള്ള വിവരങ്ങൾ ബുക്കിലുണ്ടെങ്കിലും, സെപ്റ്റംബറിൽ ദ്വാരപാലകപ്പാളി കടത്തിയ സമയത്ത് രേഖപ്പെടുത്തലുകളില്ല. ഈ ക്രമക്കേട് ഗുരുതര വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോധപൂർവം ബോർഡ് അധികൃതർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായും 2025-ൽ അടിയന്തര സാഹചര്യം കെട്ടിച്ചമച്ചതായും കോടതി വിമർശിച്ചു. സന്നിധാനത്തെ സ്വർണത്തിൻറെ അളവ് തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisment

Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി

ശ്രീകോവിൽ വാതിലിൻറെ പകർപ്പ് എടുക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ലക്ഷ്യം. ദ്വാരപാലക ശിൽപ്പങ്ങളുടെയും ശ്രീകോവിൽ വാതിലിൻറെയും പകർപ്പ് എടുക്കാൻ ദേവസ്വം ബോർഡ് അധികൃതർ പോറ്റിക്ക് അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിനാണെന്ന് കോടതി ചോദ്യം ചെയ്തു. ദേവസ്വം ബോർഡിൻറെ ഈ പ്രവർത്തനങ്ങൾ ദേവസ്വം മാന്വലിനും ഹൈക്കോടതി ഉത്തരവുകൾക്കും വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

Also Read:ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കീഴ്ശാന്തിമാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ്ക പോറ്റി സ്വർണ്ണപ്പാളിയുടെ അളവെടുക്കാൻ നന്ദൻ ആശാരിയെ നിയോഗിച്ചു എന്നും നട തുറന്നിരുന്ന സമയത്താണ് സ്വർണ്ണപ്പാളി ഇളക്കി മാറ്റി അളവെടുത്തതെന്നും കോടതി കണ്ടെത്തി. ചെന്നൈയിൽ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് പോറ്റി സംശയകരമായ പ്രവർത്തികൾ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

അതേസമയമം, ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലുള്ള സ്വമേധയാ ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. പുതിയ ഹർജിയിലാണ് ഇനി തുടർ നടപടികൾ. കേസ് മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read More:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം

High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: