scorecardresearch

ശബരിമല സ്വർണ്ണക്കൊള്ള; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

author-image
WebDesk
New Update
Sabarimala Gold Theft

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സ്വർണക്കവർച്ചയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

Advertisment

പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഉറപ്പ് നൽകി. അന്വേഷണം  കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും കുറച്ച് കൂടി സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികൾ രക്ഷപ്പെടില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

അതേസമയം, സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. കട്ടിളപ്പാളി കേസിലെ വാദമാണ് കൊല്ലം വിജിലൻസ് കോടതിയിൽ പൂർത്തിയായത്. വിധി നാളെ പറയുമെന്നാണ് വിവരം. നേരത്തെ, ദ്വാരപാലക ശിൽപ കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോറ്റി കോടതിയെ സമീപിച്ചത്.

Also Read: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ വാദം കേൾക്കാനായി മാറ്റി

കഴിഞ്ഞ ദിവസം, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിന് കട്ടിളപ്പടി, ദ്വാരപാലക ശിൽപ കേസുകളിൽ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ നേരത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

Read More: എംഎൽഎയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴവഴക്കം; രാഹുൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: