scorecardresearch

പ്രതികൾ ജാമ്യത്തിൽ പുറത്തുവരുന്നത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നു; എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിലും മറ്റൊരു പ്രതി മുരാരി ബാബുവിനും രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിലും മറ്റൊരു പ്രതി മുരാരി ബാബുവിനും രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം

author-image
WebDesk
New Update
high court new

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമല സ്വർണ കവർച്ചാ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്കെതിരെ യഥാസമയം കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി സംശയം പ്രകടപ്പിച്ചു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് ചുണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.

Advertisment

കേസിലെ പ്രതികൾ സ്വാഭാവിക ജാമ്യം തേടി പുറത്തു വരുന്നത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നതിനു കാരണമാകുന്നില്ലേ എന്ന് കോടതി എസ്ഐടിയോട് ചോദിച്ചു. കേസിലെ പ്രതി പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി എസ്ഐടിയെ സംശയനിഴലിലാക്കിയത്.

Also Read: ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭാ കവാടത്തിൽ പ്രതിപക്ഷം സത്യാഗ്രഹം തുടങ്ങി

കുറ്റപത്രം സമർപ്പിക്കാൻ സാങ്കേതിക കാരണങ്ങൾ ഉണ്ടെന്ന് എസ്ഐടി കോടതിയിൽ വിശദീകരിച്ചു. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിലും മറ്റൊരു പ്രതി മുരാരി ബാബുവിനും രണ്ടു കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

അതേസമയം, ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ എംഎൽഎമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ഇരുന്നു. ചോദ്യോത്തരവേളയിലാണ് സ്വർണ്ണക്കടത്ത് വിഷയത്തിലെ പ്രതിഷേധം പ്രതിപക്ഷം സഭയെ അറിയിച്ചത്.

Also Read:ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം

എസ്‌ഐടി അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് സഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടക്കുന്നതെന്നും, പ്രതിപക്ഷത്തിൻറെ സമരം ഹൈക്കോടതിക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി.

Read More: ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി യുവതിയെ തൂക്കി കൊന്നു; പ്രതി അറസ്റ്റില്‍

Sabarimala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: