scorecardresearch

ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

മുഖ്യപ്രതികളുടെ ഗൂഢാലോചനയിൽ അന്നത്തെ തിരുവാഭരണം കമ്മിഷണറുടെ ഓഫിസിന് വലിയ പങ്കുണ്ടെന്ന ആരോപണം കേസിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു

മുഖ്യപ്രതികളുടെ ഗൂഢാലോചനയിൽ അന്നത്തെ തിരുവാഭരണം കമ്മിഷണറുടെ ഓഫിസിന് വലിയ പങ്കുണ്ടെന്ന ആരോപണം കേസിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു

author-image
WebDesk
New Update
sabarimala theft

കെഎസ് ബൈജു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവാഭരണം മുൻ കമ്മിഷണർ കെഎസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഇതോടെ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കെഎസ് ബൈജു കേസിൽ ഏഴാം പ്രതിയാണ്.

Advertisment

കെഎസ് ബൈജു തിരുവാഭരണം കമ്മിഷണറായിരുന്ന സമയത്താണ് ദ്വാരപാലക ശിൽപങ്ങൾ സ്വർണമല്ല, ചെമ്പാണെന്ന് രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകിയത്. ദേവസ്വം മാന്വൽ മറികടന്നുള്ള ഈ ഉത്തരവിനെ ദുരുപയോഗം ചെയ്താണ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശിൽപങ്ങൾ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയത്. നേരത്തെ ഈ കേസിൽ അറസ്റ്റിലായവർ ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ജീവനക്കാരായ മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ്.

Also Read:ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, അന്വേഷണം ശരിയായ ദിശയില്ലെന്ന് നിരീക്ഷണം

എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കെഎസ് ബൈജുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനകൾക്ക് ശേഷം ഇദ്ദേഹത്തെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ചുമതലയിൽ വീഴ്ച വരുത്തിയതടക്കമുള്ള കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

സ്വർണപ്പാളികൾ അഴിച്ചെടുത്ത 2019 ജൂലൈ 19ന്, അമൂല്യ വസ്തുക്കളുടെ പൂർണ ചുമതലയുള്ള തിരുവാഭരണം കമ്മിഷണറായിരുന്ന ബൈജു സ്ഥലത്ത് എത്തിയിരുന്നില്ല. വെട്ടിപ്പിന് വഴിയൊരുക്കാനായി മനഃപൂർവം വിട്ടുനിന്നെന്നാണ് എസ്ഐടി നിഗമനം. ഈ സംഭവത്തിന് തൊട്ടുപിന്നാലെ 2019ൽ തന്നെ കെഎസ് ബൈജു ജോലിയിൽ നിന്ന് വിരമിച്ചിരുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതിപ്പട്ടികയിൽ

മുഖ്യപ്രതികളുടെ ഗൂഢാലോചനയിൽ അന്നത്തെ തിരുവാഭരണം കമ്മിഷണറുടെ ഓഫിസിന് വലിയ പങ്കുണ്ടെന്ന ആരോപണം കേസിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു. സ്വർണം നഷ്ടപ്പെടാൻ കാരണമായ നടപടിക്രമങ്ങളിലെ പിഴവുകൾക്ക് കാരണം, ബൈജു പ്രസ്തുത പ്രവൃത്തികൾ ശരിയായി മേൽനോട്ടം വഹിക്കാത്തതാണെന്നും എസ്ഐടി പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ബൈജുവിനെ വെള്ളിയാഴ്ച റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Also Read:ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതിപ്പട്ടികയിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ ഈ കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ബൈജു. ഇതിന് മുമ്പ് മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടി കസ്റ്റഡിയിലാണ്. ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്നും ശ്രീകോവിലിന്റെ വാതിൽ ഫ്രയിമിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് എസ്ഐടി അന്വേഷിക്കുന്നത്. മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും കൂടുതൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ ഹർജിയും റാന്നി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Read More:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം

Theft Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: