/indian-express-malayalam/media/media_files/2025/11/03/sabarimala-gold-theft-2025-11-03-19-03-32.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ഒരു അറസ്റ്റുകൂടി. ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ എ. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു വിജയകുമാര്‍.
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിന്, ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് എ. പത്മകുമാറും മൊഴി നല്‍കിയിരുന്നു. മൊഴി സാധൂകരിക്കുന്ന നടപടിയാണ് വിജയകുമാറിന്റെ അറസ്റ്റ്.
Also Read: മുള കൊണ്ട് എന്തെല്ലാം നിർമിക്കാനാവും? വിസ്മയ കാഴ്ചയൊരുക്കി ബാംബൂ ഫെസ്റ്റ്
പ്രത്യേക സംഘത്തിന്റെ അന്വേഷണം വിജയകുമാറിലേക്കും കെ.പി ശങ്കര്‍ദാസിലേക്കും എത്താത്തതില്‍ ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടർന്ന് വിജയകുമാറും ശങ്കർദാസും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.
അതേസമയം, ഡിസംബര്‍ അഞ്ചിനു ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് എസ്‌ഐടിക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.
Read More: തലമുറമാറ്റത്തിന് കോൺഗ്രസ്; യുവാക്കൾക്കും വനിതകൾക്കും പകുതി സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us