scorecardresearch

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വരു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് താ​നെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് താ​നെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം

author-image
WebDesk
New Update
tantri kandararu rajeevaru

Sabarimala Theft Case Updates

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ വി​ചാ​ര​ണ ത​ട​വി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Advertisment

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലും ക​ണ്ഠ​ര് രാ​ജീ​വ​ര്‍ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് താ​നെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

Also Read:ശബരിമല സ്വർണക്കൊള്ള: സുധീഷ് കുമാറിന് ജാമ്യം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും

എ​ന്നാ​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പോറ്റിയുടെ ജാമ്യഹർജിയിൽ കോടതി ബുധനാഴ്ച വിധി പറയും.

അതേസമയം, സ്വർണക്കൊള്ള കേസിൽ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാറിന് കട്ടിളപ്പടി, ദ്വാരപാലക ശിൽപ കേസുകളിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കുറ്റുപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കാത്തതിനാലുള്ള സ്വഭാവിക ജാമ്യമാണ് സുധീഷ് കുമാറിന് ലഭിച്ചത്. ഇതേ കേസിൽ നേരത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസിൽ ജയിൽ മോചിതനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സുധീഷ് കുമാർ.

Also Read: ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

കുറ്റപത്രം മുൻപിലില്ലാത്ത കേസാണിതെന്നും സുധീഷ് കുമാറിന്റെ പങ്ക് പേരിന് മാത്രമാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എങ്കിലും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, എസ് ശ്രീകുമാറിന് ജാമ്യം

രേഖകളിൽ കൃത്രിമത്വം കാണിച്ച് സ്വർണത്തിന് പകരം ചെമ്പ് പാളി എന്നെഴുതിച്ചേർത്തതിൽ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിച്ച് പ്രതികളെ സഹായിക്കുന്ന സമീപനമാണ് എസ്‌ഐടി സ്വീകരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനം നിലനിൽക്കെയാണ് സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്. 

Read More: ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറിക്കേസ്; ശിക്ഷ താത്കാലികമായി മരവിപ്പിച്ചു

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: