scorecardresearch

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം

നേരത്തെ, ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉടൻ ജയിൽ മോചിതനാകും

നേരത്തെ, ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉടൻ ജയിൽ മോചിതനാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
unnikrishnan potti

ഉണ്ണിക്കൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. നേരത്തെ, ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉടൻ ജയിൽ മോചിതനാകും. 

Advertisment

Also Read: ശബരി റെയിൽ പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബി വഴി 1900 കോടി

കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യം തേടിയത്. കേസിൽ പ്രത്യകേ അന്വേഷണ സംഘം (എസ്ഐടി) ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും നേരത്തെ ജയിലിൽ നിന്നു പുറത്തുറങ്ങിയിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും കട്ടിളപ്പടി, ദ്വാരപാലക ശിൽപ കേസുകളിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Also Read: 'നേതൃത്വത്തെ അണികൾ തിരുത്തണം', വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമായിരുന്നു നിർണായക നടപടി. ഇന്നലെ പത്ത് മണിക്കൂറിലേറെ സമയമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. 

Also Read: ശബരിമല സ്വർണ്ണക്കൊള്ള; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പടിയിൽ നിന്നും ഏകദേശം രണ്ട് കിലോ സ്വർണം അപഹരിച്ചെന്നാണ് എസ്‌ഐടി കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

Read More: എംഎൽഎയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴവഴക്കം; രാഹുൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: