scorecardresearch

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ വാദം കേൾക്കാനായി മാറ്റി

തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. എന്നാൽ, തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം

തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. എന്നാൽ, തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
tantri kandararu rajeevaru

Sabarimala Gold Theft case Updates

Sabarimala Gold Theft case Updates: പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ വാദം കേൾക്കാനായി കോടതി മാറ്റിവെച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

Advertisment

സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

Also Read:ശബരിമല സ്വർണക്കൊള്ള;  പ്രതികളുടെ ജാമ്യാപേക്ഷകൾ വിധി പറയാനായി മാറ്റി

തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്‌ഐടി പറയുന്നു. 

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്‌ഐടി വ്യക്തമാക്കുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി റെയ്ഡ്

അതേസമം, ശബരിമല സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അന്വേഷണ സംഘത്തെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും നിരീക്ഷിച്ച കോടതി മൂന്ന് ജാമ്യാപേക്ഷകളും വിധി പറയാനായി മാറ്റി.

ഒന്നാം പ്രതിയും സ്വർണ വ്യാപാരിയുമായ ഗോവർധന്റെ ജാമ്യാപേക്ഷയിലാണ് ആദ്യം വാദം നടന്നത്. താനൊരു വലിയ അയ്യപ്പഭക്തനാണെന്നും ശബരിമലയ്ക്കായി ഇതുവരെ 1.4 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. 35 ലക്ഷം രൂപ വിലവരുന്ന ശ്രീകോവിൽ വാതിൽ സ്വർണം പൂശിയത് താനാണ്. ഭണ്ഡാരം നിർമിച്ചു നൽകിയതും തന്റെ വകയായാണ്. സ്വർണത്തിന്റെ മൂല്യത്തിന് തുല്യമായ തുക 2019-ൽ ഡിഡി ആയി നൽകിയിട്ടുണ്ട്. യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ വാതിൽപ്പാളിയിൽ വിടവുണ്ടായതിനെ തുടർന്നാണ് താൻ അത് പുനരുദ്ധരിച്ചതെന്നും 30 വർഷത്തെ വാറന്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.

Also Read: ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അടക്കം പരിശോധന

എന്നാൽ, ഇത്രയധികം സംഭാവനകൾ നൽകാൻ തക്ക സാമ്പത്തിക ശേഷി ഗോവർധനുണ്ടോ എന്ന് കോടതി ആരാഞ്ഞു. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.

Read More:എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനെങ്കിൽ ദേവസ്വം ബോർഡ് എന്തിന് ? സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: