scorecardresearch

ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസം റിമാൻഡ്

കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്

കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്

author-image
WebDesk
New Update
tantri kandararu rajeevaru

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയാണ് തന്ത്രിയെ റിമാന്‍ഡു ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് തന്ത്രിയെ കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

Advertisment

സ്വര്‍ണക്കൊള്ള കേസിൽ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയെന്നത് അടക്കമുള്ള കുറ്റങ്ങളാണ് പ്രത്യേക സംഘം റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ആചാരലംഘനത്തിനു കൂട്ടുനിന്നുവെന്നും പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി കുറ്റകരമായ മൗനാനുവാദം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു എന്നാണ് വിവരം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു എ. പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

Also Read: ഉണ്ണികൃഷ്ണൻ പോറ്റി മുതൽ കണ്ഠരര് രാജീവര് വരെ; സ്വർണ്ണക്കൊള്ളയിലെ അറസ്റ്റുകളുടെ ഞെട്ടിക്കുന്ന നാൾവഴി

പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് പത്മകുമാർ മൊഴി നല്‍കിയത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Read More: സ്വർണക്കൊള്ളയിൽ തന്ത്രിയുടെ അറസ്റ്റ്; പ്രത്യേകം പ്രതികരിക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: