scorecardresearch

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി; സാമ്പത്തിക ഇടപാടുകളിൽ അടക്കം പരിശോധന

കേസിൽ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും നീക്കം നടത്തുകയാണ്

കേസിൽ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും നീക്കം നടത്തുകയാണ്

author-image
WebDesk
New Update
Sabarimala Gold Theft

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉടൻ കസ്റ്റഡിയിൽ വാങ്ങും. കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. ഗുരുതര ആരോപണങ്ങളാണ് കണ്ഠരര് രാജീവരര്ക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി ചീണ്ടിക്കാട്ടുന്നത്.

Advertisment

കേസിൽ നടപടികൾ വേഗത്തിലാക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും നീക്കം നടത്തുകയാണ്. മുഖ്യ പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാനും സ്വർത്തുക്കൾ കണ്ടുകെട്ടാനും സാധ്യതയുള്ളതായാണ് വിവരം. അതേസമയം, വെള്ളിയാഴ്ച രാത്രി കൊല്ലം വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയ തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. 

Also Read: ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസം റിമാൻഡ്

സ്വര്‍ണക്കൊള്ള കേസിൽ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയെന്നത് അടക്കമുള്ള കുറ്റങ്ങളാണ് പ്രത്യേക സംഘം റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ആചാരലംഘനത്തിനു കൂട്ടുനിന്നുവെന്നും പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി കുറ്റകരമായ മൗനാനുവാദം നൽകിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Also Read: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ഉച്ചയോടെയായിരുന്നു കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. രാജീവരര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു എന്നാണ് വിവരം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു എ. പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.

Read More: ഉണ്ണികൃഷ്ണൻ പോറ്റി മുതൽ കണ്ഠരര് രാജീവര് വരെ; സ്വർണ്ണക്കൊള്ളയിലെ അറസ്റ്റുകളുടെ ഞെട്ടിക്കുന്ന നാൾവഴി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: