scorecardresearch

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത് എസ്ഐടി; വിദേശ യാത്രകൾ അന്വേഷിക്കും

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തത്

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തത്

author-image
WebDesk
New Update
Padmakumar

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിടിച്ചെടുത്തു. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.

Advertisment

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകമാർ വിദേശ രാജ്യങ്ങളിലേക്ക് പോയിരുന്നോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആദായനികുതി സംബന്ധിച്ച രേഖകളും എസ്‌ഐടി ശേഖരിച്ചതായാണ് വിവരം.

Also Read: ശബരിമല സ്വർണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും, കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എസ്ഐടി

കേസിലെ മറ്റു പ്രതികളുടെ വിദേശ യാത്രകളും അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് വിവരം. സ്വർണക്കൊള്ളയ്ക്കു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി വിദേശ യാത്ര നടത്തിയിരുന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

Advertisment

അതേസമയം, അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ശബരിമലയിലെ സ്വർണക്കട്ടിളപ്പാളിയും ദ്വാരപാലകശിൽപങ്ങളിലെ സ്വർണകവചവും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ടുവെച്ചത് പത്മകുമാറായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ പ്രസിഡന്റ് നിർദേശിച്ചതായി ദേവസ്വം ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. ഈ നിർദേശത്തെ സാധൂകരിക്കുന്ന മൊഴികൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Also Read: ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ പത്മകുമാർ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

2019 ഫെബ്രുവരി മുതലാണ് പത്മകുമാർ ഇതിനുള്ള ശ്രമങ്ങളും ഗൂഢാലോചനയും ആരംഭിച്ചത്. ഈ തീരുമാനം ബോർഡ് അംഗങ്ങൾക്ക് മുന്നിൽ വെച്ചതും ഇദ്ദേഹമായിരുന്നു. എന്നാൽ, പത്മകുമാറിന്റെ നിർദേശത്തെ ബോർഡ് അംഗങ്ങൾ പൂർണമായി അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും, പത്മകുമാർ നിർദേശം മുന്നോട്ടുവെച്ചതിന് പിന്നാലെ മുരാരി ബാബുവിന്റെ നേതൃത്വത്തിൽ രേഖകൾ തയ്യാറാക്കുന്ന ഇടപാടുകൾ ആരംഭിച്ചു. 2019 ഫെബ്രുവരിക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Read More: പി.വി അൻവറിന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും

Investigation Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: