scorecardresearch

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്ഐടി

എ.പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയെയും ചോദ്യം ചെയ്തതായാണ് വിവരം

എ.പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയെയും ചോദ്യം ചെയ്തതായാണ് വിവരം

author-image
WebDesk
New Update
kadakampally surendran

കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയെയും ചോദ്യം ചെയ്തതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. 

Advertisment

Also Read: എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടെന്നും ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും  പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി സംഘം കടകംപള്ളിയുടെയും മൊഴി എടുത്തതെന്നാണ് സൂചന. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. 

Also Read: ഇനി മകരവിളക്ക് മഹോത്സവകാലം; ശബരിമല നട ഇന്നു തുറക്കും

അതിനിടെ, കേസിൽ റിമാന്‍ഡിൽ കഴിയുന്ന പത്മകുമാറിന്‍റെയും ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം തള്ളിയ കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് അവധിക്ക് ശേഷം മാത്രമെന്ന് അറിയിച്ചു. എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പത്മകുമാറിനെതിരെ അറസ്റ്റിലായ അന്നത്തെ ബോർഡ് അംഗം എൻ.വിജയകുമാർ മൊഴി നൽകിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാര്‍ എസ്‌ഐടിയോടു പറഞ്ഞത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടതെന്നാണ് വിജയകുമാറിന്റെ മൊഴി.

Also Read: 'മരണം വരെ പോരാടും, ഞങ്ങളുടെ ജീവിതം ഒരു തമാശയായി മാറി'; ഉന്നാവ് അതിജീവിത

ഇന്നലെയാണ് ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്‌റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ എ.പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു വിജയകുമാര്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണം വിജയകുമാറിലേക്കും കെ.പി ശങ്കര്‍ദാസിലേക്കും എത്താത്തതില്‍ ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടർന്ന് വിജയകുമാറും ശങ്കർദാസും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.

Read More: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Sabarimala Kadakampally Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: