scorecardresearch

ശബരിമല സ്വർണക്കൊള്ള; ജാമ്യംതേടി പത്മകുമാർ ഹൈക്കോടതിയിൽ

ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ വിശദീകരണം തേടി

ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ വിശദീകരണം തേടി

author-image
WebDesk
New Update
padmakumar

എ പത്മകുമാർ

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ വിശദീകരണം തേടി.

Advertisment

Also Read:ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

ദേവസ്വം പ്രസിഡന്റായിരിക്കേ വാതിൽപ്പാളി കൊണ്ടുപോകാൻ അനുമതി നൽകിയതിലൂടെ സ്വർണാപഹരണത്തിന് അനുമതി നൽകിയെന്നാണ് കേസ്. വാതിൽപ്പാളി സ്വർണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിർന്ന അഭിഭാഷകൻ പി വിജയഭാനു വഴി ഫയൽചെയ്ത ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും

ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്റെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കുന്നത് യുബി ഗ്രൂപ്പ് ജീവനക്കാരൻ നൽകിയതായി പറയുന്ന കത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതിൽപ്പാളിയും സ്വർണം പൊതിഞ്ഞതായി പറയുന്നത്. എത്ര സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന് രജിസ്റ്റർ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു.

തന്ത്രിയുടെ ശുപാർശയെത്തുടർന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രസിഡന്റിന് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്നും പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള; പാർലമെന്റിൽ പ്രതിഷേധവുമായി യുഡിഎഫ്;വൈറലായി പാരഡി ഗാനവും

അതേസമയം, സ്വർണപ്പാളി കേസുകളിലെ എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്‌ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്.

Read More:ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവം; എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തു

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: