/indian-express-malayalam/media/media_files/2025/09/17/vn-vasavan-2025-09-17-20-27-39.jpg)
വിഎൻ വാസവൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ദേവസ്വം മന്ത്രി വിഎൻ വാസവൻ. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ലെന്ന് വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഉണ്ടേൽ ആ ഘട്ടത്തിൽ പറയാമെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.അറസ്റ്റിനെപ്പറ്റി നിലവിൽ പ്രതികരിക്കുന്നത് നിയമപരമായി ശരിയല്ലെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണം.
ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെയായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ പ്രതികരണം. എസ്‌ഐടി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പൂർണ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഹൈക്കോടതി എസ്‌ഐടി അന്വേഷണത്തിൽ തൃപ്തരാണെന്നും ഡിജിപി പ്രതികരിച്ചു.
Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം
ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോകുമെന്നും ഡിജിപി വ്യക്തമാക്കി. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയുണ്ടാകുമെന്നായിരുന്നു ഡിജിപിയുടെ മറുപടി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് വ്യക്തമാക്കി.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ എസ്‌ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി, ജയിലിൽ തുടരും
സ്വർണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണെന്നും തന്ത്രി നൽകിയ സ്‌പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കണ്ഠരര് രാജീവർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. തന്ത്രിയുടെ ഇടപ്പെടൽ എസ്‌ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
Read More:ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എന്‍. വാസു സുപ്രിം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us