scorecardresearch

ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, എസ് ശ്രീകുമാറിന് ജാമ്യം

നേരത്തെ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു. 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്

നേരത്തെ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു. 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്

author-image
WebDesk
New Update
kp shankardas

കെ പി ശങ്കരദാസ്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് കെ പി ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്.

Advertisment

അതിനിടെ, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 43ആം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭാ കവാടത്തിൽ പ്രതിപക്ഷം സത്യാഗ്രഹം തുടങ്ങി

മുരാരി ബാബു മാറിയതിന് പിന്നാലെയാണ് എസ് ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാകുന്നത്. ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു നിയമനം. മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം.

Also Read:ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം

നേരത്തെ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ്  ജാമ്യം നൽകിയത്. 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.

നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. 

Also Read:ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ; പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി

അതേസമയം, ശബരിമലയിൽ നടന്നത് അയ്യപ്പൻ്റെ സ്വത്ത് പ്രതികൾ കൂട്ടംചേർന്ന് കൊള്ളയടിച്ച കൂട്ടക്കവർച്ചയാണെന്നും ക്ഷേത്രത്തിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ എ പത്മകുമാറിൻറ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ അതിരൂക്ഷമായ വിമർശനം ഉണ്ടായത്. 

Read More: 'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; നല്ല കേരളം കെട്ടിപ്പടുക്കുക ലക്ഷ്യമെന്ന് ധനമന്ത്രി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: