/indian-express-malayalam/media/media_files/2025/10/07/n-vasu-2025-10-07-08-20-01.jpg)
എൻ.വാസു
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നതരിലേക്കും. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ വാസുവിനെ പ്രതിചേർത്തു. പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. കട്ടിള പാളി കേസിൽ മൂന്നാം പ്രതി സ്ഥാനതുള്ളത് എൻ വാസുവിൻറെ പേരാണ്.
Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി
2019 മാർച്ചിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.ഈ കാലയളവിൽ എൻ വാസുവാണ് കമ്മീഷണർ. കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. തട്ടിപ്പിൽ ഉന്നതരുടെ കൂടുതൽ ഇടപെടൽ അടക്കം റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ . ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്ത് ഇപ്പോൾ കസ്റ്റഡിയിലാണ്. എൻ വാസുവിൻറെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read:ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
അതേസമയം, സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വർണം വിൽപ്പന നടത്തിയതിലും അടക്കം ബോർഡിലുണ്ടായിരുന്ന ആർക്കൊക്കെ അറിവുണ്ടായിരുന്നുവെന്നതിൽ എസ്‌ഐടിക്ക് വ്യക്തത വന്നിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങിളിൽ കൊണ്ടുപോയി പോറ്റിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി.
കാണാതായതിന് സമാനമായ അളവിലെ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. സ്വർണം വേർതിരിച്ചെടുത്ത ശേഷം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റിരുന്നു. ഉന്നത ഗൂഡാലോചനയിലെ തിരക്കഥ പോലെ ബാക്കി വന്ന സ്വർണ്ണം നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്താൻ ഉപയോഗിക്കാൻ അനുമതി തേടി പോറ്റി കത്തെഴുതുമ്പോൾ പ്രസിഡൻറ് എൻ.വാസുവായിരുന്നു. ഈ കത്ത് വാസു തുടർ നടപടിക്കായി അയക്കുന്നത് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനാണ്.
Also Read:ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്.ഐ.ടി
ഇതേ സുധീഷ് കുമാർ പിന്നീട് വാസുവിന്റെ പിഎയായി മാറി. ബാക്കി സ്വർണം എന്തു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ തുടർനടപടികൾ എന്തായെന്ന് അറിയില്ലെന്നാണ് വാസു പറയുന്നത്. പക്ഷെ ഇക്കാര്യത്തിൽ സുധീഷ് കുമാർ നൽകിയ മൊഴി നിർണായകമാണ്.
Read More: ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us