/indian-express-malayalam/media/media_files/2026/01/01/adoor-prakash-2026-01-01-12-31-17.jpg)
അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയാണ്. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ലാഭവിഹിതം കെഎസ്ആര്‍ടിസി നൽകണം; ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വി.വി.രാജേഷ്
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്ഐടി നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരത്താനാണ് ചോദ്യം ചെയ്യലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ഡൽഹി യാത്രയെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
Also Read: സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; ആ തൊപ്പി നിങ്ങൾക്ക് തന്നെയെന്ന് ബിനോയ് വിശ്വം
സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയെയും ചോദ്യം ചെയ്തതായാണ് വിവരം.
അതിനിടെ, ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ള നടത്തിയതായി എസ്ഐടി കണ്ടെത്തി. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു. എസ്ഐടി കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.
Read More: ശബരിമല സ്വർണക്കൊള്ള;എസ്.ഐ.ടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us