/indian-express-malayalam/media/media_files/2025/12/31/adoor-prakash-2025-12-31-13-04-08.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്ഐടി നീങ്ങുന്നതായി റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരത്താനാണ് ചോദ്യം ചെയ്യലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ഡൽഹി യാത്രയെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം. അതേസമയം, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
Also Read: ശബരിമല സ്വർണക്കൊള്ള;എസ്.ഐ.ടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി
സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയെയും ചോദ്യം ചെയ്തതായാണ് വിവരം.
Also Read:ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്ഐടി
കേസ് അന്വേഷണത്തിൽ കഴിഞ്ഞ ദിവസം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണം തണുപ്പൻ രീതിയിലാണോ മുന്നോട്ട് പോകുന്നതെന്ന് കോടതി ചോദിച്ചു. പ്രതികളായ എ. പത്മകുമാറിൻ്റെയും ഗോവർധൻ്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി അവധിക്കാല ബെഞ്ചിൻ്റെ ഈ പരാമർശം.
Also Read:ശബരിമല സ്വർണ്ണ കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ
കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടേണ്ടതുണ്ട്. മറ്റൊരു ബെഞ്ചിൻ്റെ പരാമർശം കൂടി ചൂണ്ടിക്കാട്ടിയാണ് അവധിക്കാല ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഇതോടെ, പത്മകുമാറിൻ്റെയും ഗോവർധൻ്റെയും ജാമ്യാപേക്ഷകൾ അവധിക്കാലത്തിന് ശേഷം പരിഗണിക്കുന്നതിനായി റെഗുലർ ബഞ്ചിലേക്ക് മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us