scorecardresearch

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് വീണ്ടും നോട്ടീസ്

ഇത് രണ്ടാം തവണയാണ് പത്മകുമാറിന് അന്വേഷണ സംഘം നോട്ടീസ് നൽകുന്നത്

ഇത് രണ്ടാം തവണയാണ് പത്മകുമാറിന് അന്വേഷണ സംഘം നോട്ടീസ് നൽകുന്നത്

author-image
WebDesk
New Update
A Padmakumar

ചിത്രം: സ്ക്രീൻഗ്രാബ്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് വീണ്ടും നോട്ടീസ് നൽകിയതായി റിപ്പോർട്ട്. കേസ് അന്വേഷിക്കുന്ന പ്രത്യക സംഘമാണ് (എസ്ഐടി) ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസ് നൽകുന്നത്.

Advertisment

മുൻപ് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പത്മകുമാർ എത്തിയിരുന്നില്ല. കേസിൽ, പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ എസ്ഐടി ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. അതേസമയം, സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ റിമാൻഡു ചെയ്തു.

Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡൻ്റ് എൻ. വാസു ജയിലിലേക്ക്

ഈ മാസം 24 വരെയാണ് എൻ. വാസുവിനെ റിമാൻഡു ചെയ്തത്. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു വാസുവിനെ അറസ്റ്റു ചെയ്തത്. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. അന്വേഷണം തുടരുന്നതിനിടെയായിരുന്നു അറസ്റ്റ്.

Advertisment

സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ 2019 മാർച്ച് 19-ന് വാസു നിർദേശം നൽകിയെന്ന സ്ഥിരീകരിച്ചതോടെയായിരുന്നു വാസുവിനെ മൂന്നാം പ്രതിയാക്കിയത്. ‌വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.

Also Read: കൊച്ചി കപ്പൽ അപകടം; 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി

ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയതായാണ് വിവരം. എന്‍ വാസുവിന് സ്വർണ മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു സുധീഷിന്റെ മൊഴി.

Read More: കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നു: സജി ചെറിയാൻ

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: