/indian-express-malayalam/media/media_files/2025/11/25/n-vasu-2025-11-25-17-33-46.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രിം കോടതിയില്‍. ജാമ്യം നിഷേധിച്ച ​ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു അപ്പീൽ നൽകിയിരിക്കുന്നത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും ഗൂഢാലോചനയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ എൻ. വാസുവിന്റെ വാദം.
എൻ. വാസുവിനെ കൂടാതെ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷയും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
Also Read: ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നെന്ന് എസ്‌ഐടി; പ്രഭാമണ്ഡലം പൊളിച്ചെന്നും കണ്ടെത്തൽ
അതേസമയം, ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജയിലിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് സ്വർണക്കൊള്ളയെ സംബന്ധിച്ച ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയത്.
Also Read:ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ്
ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽ നിന്നും രാശിചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്. കൂടാതെ കട്ടിളയുടെ മുകൾപ്പടി ചെമ്പുപാളിയിലും കട്ടിളയ്ക്കുമുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ചെമ്പുപാളികളിലും പൊതിഞ്ഞിരുന്ന സ്വർണവും നഷ്ടമായി. ഇത്തരത്തിൽ സ്വർണം പതിച്ച ഏഴ് ചെമ്പുപാളികളിൽനിന്നുമാണ് സ്വർണം കവർന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
Read More: ശബരിമല സ്വർണക്കൊള്ള;എസ്.ഐ.ടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us