scorecardresearch

ശബരിമല സ്വര്‍ണക്കൊള്ള: എന്‍.വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; സ്വർണമോഷണം അറിവോടെയല്ലെന്ന് പ്രതിഭാഗം

വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്

വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്

author-image
WebDesk
New Update
N Vasu

ചിത്രം: സ്ക്രീൻഗ്രാബ്

കൊല്ലം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയിൽ ഡിസംബര്‍ മൂന്നിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. മുൻ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി. ഡിസംബർ 29 നാണ് ബൈജുവിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുക. 

Advertisment

ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയത് എൻ.വാസു വിരമിച്ചതിനു ശേഷമാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചതായാണ് റിപ്പോർട്ട്. സ്വർണമോഷണം നടന്നത് വാസുവിന്‍റെ അറിവോടെയല്ലെന്നും ദേവസ്വം ബോർഡിന്റെ ഉത്തരവിറങ്ങുമ്പോൾ വാസു വിരമിച്ചിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

Also Read: തിരഞ്ഞെടുപ്പ് ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കരുത്; പഠനസമയം സംരക്ഷിക്കപ്പെടണമെന്ന് വിദ്യാഭ്യാസ മന്ത്രി

കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രത്യക അന്വേഷണ സംഘം വാസുവിനെ അറസ്റ്റു ചെയ്തത്. സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ 2019 മാർച്ച് 19-ന് വാസു നിർദേശം നൽകിയെന്ന സ്ഥിരീകരിച്ചതോടെയായിരുന്നു വാസുവിനെ പ്രതിയാക്കിയത്. ‌വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.

Advertisment

Also Read: നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബർ എട്ടിന്

ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയതായാണ് വിവരം. എന്‍ വാസുവിന് സ്വർണ മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു സുധീഷിന്റെ മൊഴി.

Read More: കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമം; ബിജെപി നേതാക്കൾക്കെതിരെ കേസ്

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: