/indian-express-malayalam/media/media_files/2025/11/03/sabarimala-gold-theft-2025-11-03-19-03-32.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റു തടഞ്ഞത്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ.
പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചാ കേസിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ജയശ്രീയെ പ്രതിയാക്കിയിട്ടുള്ളത്. ജയശ്രീ മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ശില്‍പ്പങ്ങളുടെ പാളികള്‍ കൊടുത്തു വിടാന്‍ ഒത്താശ ചെയ്തു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ജയശ്രീ പറയുന്നു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
ദേവസ്വം ബോർഡ് സെക്രട്ടറിയായി 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീ പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യാനായി ഹാജരാകാനാവശ്യപ്പെട്ട് പദ്മകുമാറിന് നോട്ടീസ് നൽകിയിരുന്നു.
Read More: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us