scorecardresearch

'യാഥാര്‍ത്ഥത്തില്‍ അവ സ്വര്‍ണപ്പാളി ആയിരുന്നോ?' സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി

കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി മാത്രമാണ് ഉള്ളത്. ഇതല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്ന് കോടതി ചോദിച്ചു

കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി മാത്രമാണ് ഉള്ളത്. ഇതല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്ന് കോടതി ചോദിച്ചു

author-image
WebDesk
New Update
Sabarimala Gold Theft

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി. ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതിന് രേഖകള്‍ ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. കേസിലെ പ്രതികളായ എൻ. വാസുവിൻ്റേയും മുരാരി ബാബുവിൻ്റേയും ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. 

Advertisment

കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി മാത്രമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്ന് കോടതി ചോദിച്ചു. യാഥാര്‍ത്ഥത്തില്‍ അവ സ്വര്‍ണപ്പാളി ആയിരുന്നോ എന്നത് നിര്‍ണായക ചോദ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.  

Also Read: ഐഎഫ്എഫ്‌കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്ത സംഭവത്തിൽ പ്രതിഷേധം ശക്തം

കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ലെന്നും ചെമ്പാണ് എന്നാണ് രേഖകളില്‍ പറയുന്നത് എന്നുമായിരുന്നു വാസുവിന്റെ വാദം. വാസുവിന്റെയും മുരാരി ബാബുവിന്റെ ജാമ്യാപേക്ഷകൾ കോടതി വിധി പറയാന്‍ മാറ്റി.

Also Read: യുഡിഎഫ് പ്രവേശനം തള്ളി കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി

അതേസമയം, സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എസ്ഐടി. ദ്വാരപാലക ശിൽപങ്ങൾ 2024 ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More: നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി

High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: