scorecardresearch

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു വിലക്ക് നീട്ടി ഹൈക്കോടതി

കേസിൽ എസ്ഐടി നിലപാടറിയിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് കെ. ബാബു അറസ്റ്റ് വിലക്ക് നീട്ടിയത്

കേസിൽ എസ്ഐടി നിലപാടറിയിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് കെ. ബാബു അറസ്റ്റ് വിലക്ക് നീട്ടിയത്

author-image
WebDesk
New Update
high court new

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്കിയത് നീട്ടി ഹൈക്കോടതി. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിലപാടറിയിക്കുമെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റീസ് കെ. ബാബു അറസ്റ്റ് വിലക്ക് നീട്ടിയത്.

Advertisment

ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി ചെമ്പാക്കിയ കേസിലെ നാലാം പ്രതിയാണ് ജയശ്രീ. കേസിൽ കോടതി സർക്കാരിൻ്റെ നിലപാട് തേടിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് എസ്ഐടി നിലപാടറിയിക്കുമെന്ന് സർക്കാർ അറിയിച്ചത്.

Also Read: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി; ട്രെയിനിൽ കുടുങ്ങിയിരുന്നതെന്ന് നിഗമനം

പത്തനംതിട്ട സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. ജയശ്രീ മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ശില്‍പ്പങ്ങളുടെ പാളികള്‍ കൊടുത്തു വിടാന്‍ ഒത്താശ ചെയ്തു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

Advertisment

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ എസ്ഐആർ നിർത്തിവയ്ക്കണം; സംസ്ഥാനം  സുപ്രീം കോടതിയിൽ 

ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ജയശ്രീ പറയുന്നു. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീ ദേവസ്വം ബോർഡ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. 

Read More: ഇടിമിന്നലോടു കൂടിയ മഴ; സംസ്ഥാനത്ത് ഇന്നും നാളെയും മഞ്ഞ അലർട്ട്

High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: