/indian-express-malayalam/media/media_files/2025/10/07/n-vasu-2025-10-07-08-20-01.jpg)
എൻ.വാസു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസു ജയിലിലേക്ക്. എൻ. വാസുവിനെ ഈ മാസം 24 വരെ റിമാൻഡു ചെയ്തായാണ് റിപ്പോർട്ട്. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു വാസുവിനെ അറസ്റ്റു ചെയ്തത്. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. അന്വേഷണം തുടരുന്നതിനിടെയായിരുന്നു അറസ്റ്റ്.
സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ 2019 മാർച്ച് 19-ന് വാസു നിർദേശം നൽകിയെന്ന സ്ഥിരീകരിച്ചതോടെയായിരുന്നു വാസുവിനെ മൂന്നാം പ്രതിയാക്കിയത്. വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.
Also Read: കൊച്ചി കപ്പൽ അപകടം; 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി
ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയതായാണ് വിവരം. എന്‍ വാസുവിന് സ്വർണ മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു സുധീഷിന്റെ മൊഴി.
Also Read: സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്
സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും തന്‍റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നുമാണ് എന്‍. വാസു അന്വേഷണ സംഘത്തിനു മൊഴി നൽകിയെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും സ്വർണപ്പാളി കൊണ്ടുപോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും നേരത്തെ ഇയാൾ പ്രതികരിച്ചിരുന്നു.
Read More: കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നു: സജി ചെറിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us