/indian-express-malayalam/media/media_files/2025/10/10/sabarimala-2025-10-10-19-48-55.jpg)
ശബരിമല (ഫൊട്ടൊ കടപ്പാട്: കേരള ടൂറിസം)
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ അന്വേഷണത്തിന് ഇ.ഡി. കേസെടുക്കുന്നതിനായി എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റാന്നി കോടതിയിൽ സമർപ്പിച്ച രേഖകളും എഫ്ഐആറിൻ്റെ പകർപ്പും ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ ഹർജി.
റാന്നി കോടതിയിൽ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷ കോടതി നിരസിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. സ്വർണക്കവർച്ചയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം.
Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
കവർച്ചക്ക് പിന്നിൽ അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിനു പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശം ഇ.ഡിക്ക് അനുകൂലമാണ്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണക്കും.
Also Read: ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; രണ്ടു സീൻ ഒഴിവാക്കിയാൽ മതിയെന്ന് ഹൈക്കോടതി
അതേസമയം, സ്വര്‍ണക്കവര്‍ച്ച കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റു തടഞ്ഞത്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചാ കേസിലാണ് എസ്ഐടി ജയശ്രീയെ പ്രതിയാക്കിയിട്ടുള്ളത്. ജയശ്രീ മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ശില്‍പ്പങ്ങളുടെ പാളികള്‍ കൊടുത്തു വിടാന്‍ ഒത്താശ ചെയ്തു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ജയശ്രീ പറയുന്നു.
Read More: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us