scorecardresearch

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

എസ്‌ഐടി ഓഫിസിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിനു ശേഷം ശ്രീകുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു

എസ്‌ഐടി ഓഫിസിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിനു ശേഷം ശ്രീകുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു

author-image
WebDesk
New Update
Sabarimala Gold Theft

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് എസ്. ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റു ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോഴും തിരികെ ശബരിമലയിലേക്ക് കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍. 

Advertisment

എസ്‌ഐടി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് ശ്രീകുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഇയാളുടെ ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ജയശ്രീ മുന്‍കൂര്‍ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read: 'യാഥാര്‍ത്ഥത്തില്‍ അവ സ്വര്‍ണപ്പാളി ആയിരുന്നോ?' സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിർണായക ചോദ്യങ്ങളുമായി ഇന്നലെ ഹൈക്കോടതി രംഗത്തെത്തി. ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതിന് രേഖകള്‍ ഉണ്ടോ എന്നായിരുന്നു കോടതി ആരാഞ്ഞത്. കേസിലെ പ്രതികളായ എൻ. വാസുവിൻ്റേയും മുരാരി ബാബുവിൻ്റേയും ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ചോദ്യം ഉന്നയിച്ചത്. 

AlsoRead: 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതി; സൈബർ ഓപ്പറേഷൻ വിങ് അന്വേഷിക്കും

കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി മാത്രമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്ന് കോടതി ചോദിച്ചു. യാഥാര്‍ത്ഥത്തില്‍ അവ സ്വര്‍ണപ്പാളി ആയിരുന്നോ എന്നത് നിര്‍ണായക ചോദ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.  

Also Read: 636 കപ്പലുകൾ, 14 ലക്ഷം കണ്ടെയ്നറുകൾ; വിഴിഞ്ഞം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും വിജയമെന്ന് മന്ത്രി

കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ലെന്നും ചെമ്പാണ് എന്നാണ് രേഖകളില്‍ പറയുന്നത് എന്നുമായിരുന്നു വാസുവിന്റെ വാദം. വാസുവിന്റെയും മുരാരി ബാബുവിന്റെ ജാമ്യാപേക്ഷകൾ കോടതി വിധി പറയാന്‍ മാറ്റി.

Read More: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് വിദ്യാഭ്യാസമന്ത്രി 

Sabarimala Arrested

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: