/indian-express-malayalam/media/media_files/2025/10/30/unnikrishnan-potty-2025-10-30-16-45-11.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് ജാമ്യം ലഭിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു.
Also Read:ശബരിമല സ്വര്‍ണക്കൊള്ള: മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ്
കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിന് പുറത്തിറങ്ങൾ കഴിയൂ. ദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി ആയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യഹർജി നൽകിയത്. ജാമ്യാപേക്ഷേയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.
അതേസമയം,ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിൻറെ ഭാഗമായാണ് ഇ.ഡി വ്യാപക റെയ്ഡ് നടത്തുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ.പത്മകുമാർ, എൻ.വാസു, മുരാരി ബാബു, ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലാണ് ഇന്ന് രാവിലെ വ്യാപക റെയ്ഡ് ആരംഭിച്ചത്.
Also Read:ശബരിമല സ്വര്‍ണക്കൊള്ള; പാളികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച് എസ്ഐടി
മുരാരി ബാബുവിൻറെ കോട്ടയത്തെ വീട്ടിലും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂർ പുളിമാത്തുള്ള വീട്ടിലും, എൻ,വാസുവിൻറെ പേട്ടയിലെ വീട്ടിലും, എ,പത്മകുമാറിൻറെ ആറന്മുളയിലെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും, ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധൻറെ വീട്ടിലും, തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇ.ഡി സംഘം പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വർണ്ണം വേർതിരിച്ചെടുക്കുകയും അത് വിൽക്കുകയും ചെയ്തതിലൂടെ ലഭിച്ച പണം ആരിലൊക്കെ എത്തിയെന്നും ആ പണം പോയ വഴികൾ ഏതൊക്കെയാണെന്നും കണ്ടെത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. പ്രതികളുടെ സ്വത്തുക്കളിൽ അസ്വാഭാവികമായ വർധന ഉണ്ടായിട്ടുണ്ടോയെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണോ ഈ സ്വത്തുക്കൾ വാങ്ങിയതെന്നും കണ്ടെത്തുകയാണ് ഇ.ഡി ശ്രമം.
Also Read: ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്‌ഐടി അന്വേഷണം തൃപ്തികരമാണ്. എന്നാൽ, ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്‌ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് എസ്‌ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More:വി.ഡി സതീശന് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന ഇരട്ടമുഖം: വെള്ളാപ്പളളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us