/indian-express-malayalam/media/media_files/2025/10/07/n-vasu-2025-10-07-08-20-01.jpg)
എൻ.വാസു
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിൻറെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുൾപ്പെടെ പൂർത്തിയായതിനാൽ ഇനി തൻറെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിൻറെ വാദം.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. നേരത്തെ, കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള; പത്മകുമാർ ഉൾപ്പടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതികളുടെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. 1.3 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം നിരോധന നിയമ പ്രകാരമാണ് നടപടി.
'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ 21 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇത്രയും സ്വത്തുക്കൾ മരവിപ്പിച്ചത്. എട്ട് സ്ഥാവര സ്വത്തുക്കൾ മരവിപ്പിച്ചു. സ്വർണക്കട്ടികളായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സൂക്ഷിച്ച 100 ഗ്രാം സ്വർണവും റെയ്ഡിൽ പിടിച്ചെടുത്തു. ഡിജിറ്റൽ തെളിവുകളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നോ എന്നും പ്രതികൾ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. 2019 മുതൽ സന്നിധാനത്ത് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെത്തിയതായും വിവരമുണ്ട്.
ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നുമാണ് സുപ്രധാന രേഖകൾ കണ്ടെടുത്തത്. ദ്വാരപാലക പാളികളും കട്ടിളപ്പാളികളും സ്വർണം പൊതിയാൻ തീരുമാനമെടുത്ത മിനുട്ട്‌സുകളും ഫയലുകളും സ്വർണം പൊതിഞ്ഞ് ചെമ്പാണെന്ന് തിരുത്തിയ രേഖകളും കസ്റ്റഡിയിലെടുത്തതായും ഇഡി അവകാശപ്പെട്ടു.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാർ, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും പരിശോധന നടന്നിരുന്നു.
Also Read: ശബരിമല സ്വര്‍ണക്കൊള്ള; പാളികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച് എസ്ഐടി
സ്വർണ വ്യാപാരി ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ സ്ഥാപനങ്ങളിലുമടക്കം അന്വേഷണ സംഘം പരിശോധന നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെപി ശങ്കരദാസ്, എൻ വിജയകുമാർ, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
Read More: ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us