scorecardresearch

ശബരിമല സ്വർണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ

ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്

ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്

author-image
WebDesk
New Update
Sabarimala Gold Theft

ഫയൽ ഫൊട്ടോ

Sabarimala Gold Robbery Updates: തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

ശബരിമലയിലെ സ്വര്‍ണം മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഈ സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന വാങ്ങിയ ആളാണ് ഗോവര്‍ധൻ. ഇരുവരുടെയും പങ്ക് തെളിഞ്ഞ സാഹചര്യത്തിലാണ് എസ്ഐടി അറസ്റ്റിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ തെളിവെടുപ്പിനിടെ 800 ഗ്രാമിലധികം സ്വർണം ഗോവർദ്ധന്‍റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

Also Read: ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് ഇഡിയും, രേഖകൾ കൈമാറാൻ കോടതി നിർദേശം

അതേസമയം, സ്വർണക്കൊള്ള കേസ് ഇഡിയും അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ആവശ്യപ്പെട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി എതിർത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. 

Also Read: സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

അതിനിടെ, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു തള്ളി. വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത് . ദ്വാരപാലക ശിൽപങ്ങളിലേയും കട്ടിളപ്പടികളിലേയും സ്വർണം ചെമ്പ് പാള്ളിയാക്കിയതിൽ മൂന്നു പേർക്കും പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Read More: ശബരിമല സ്വർണക്കൊള്ള; ജാമ്യംതേടി പത്മകുമാർ ഹൈക്കോടതിയിൽ

Sabarimala Arrested

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: