/indian-express-malayalam/media/media_files/2025/11/21/padmakumar-2025-11-21-08-03-50.jpg)
എ പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി. റിമാൻഡ് കാലാവധി തീരുന്നതിനാൽ എ പത്മകുമാറിനെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് കാലാവധി നീട്ടിയത്. ഇന്നലെ പത്മകുമാറിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയിരുന്നു. ഈ മാസം എട്ടിലേക്കാണ് നീട്ടിയത്. ശനിയാഴ്ചയാണ് കൊല്ലം വിജിലൻസ് കോടതിയിൽ എ പത്മകുമാർ ജാമ്യാപേക്ഷ നൽകിയത്.
Also Read: ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തു. നേരത്തെ സ്വർണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്. ഇതോടെ ശബരിമലയിലെ സ്വർണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാർ പ്രതിയായി. പത്മകുമാറിൻറെ റിമാൻഡ് കാലാവധി നീട്ടുന്ന ദിവസമായ ഇന്നാണ് രണ്ടാമത്തെ കേസിലും പ്രതിചേർത്തുകൊണ്ടുള്ള നിർണായക റിപ്പോർട്ട് എസ്‌ഐടി കോടതിക്ക് കൈമാറിയത്.
Also Read:ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യം തേടി എ പത്മകുമാർ
2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് ഇപ്പോൾ പത്മകുമാറിനെയും പ്രതി ചേർത്തിരിക്കുന്നത്.രണ്ടാമത്തെ കേസിലും പ്രതി ചേർത്തേതാടെ പത്മകുമാറിന് കേസിൽ കൂടുതൽ കുരുക്കാകും.
അതേസമയം, ശബരിമല സ്വർണ കൊള്ള കേസിൽ പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ശബരില സ്വർണ കൊള്ള കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ലിറക്കിയ ഉത്തരവുമായി ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ആണ് ഒപ്പിട്ടത്.
Also Read:ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല, അപേക്ഷ വിജിലൻസ് കോടതി തള്ളി
ശ്രീകുമാറിനെ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ചോദ്യം ചെയ്യൽ കേസ് അന്വേഷണത്തിൽ നിർണായകമാണെന്നും അന്വേഷണ സംഘം വാദിച്ചു. ഇത് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ, സ്വർണ കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിൻറ ജാമ്യ ഹർജിയും കോടതി തള്ളിയിരുന്നു.
Read More: രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us