/indian-express-malayalam/media/media_files/2025/10/28/murari-babu-2025-10-28-15-44-13.jpg)
മുരാരി ബാബു
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് ജാമ്യമില്ല. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടും വിജിലൻസ് കോടതി തള്ളുകയായിരുന്നു.
Also Read: ശബരിമല സ്വർണക്കൊള്ള: അന്വേഷണ സമയപരിധി നാളെ തീരും, പത്മകുമാർ കസ്റ്റഡിയിൽ
ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. റാന്നി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദേവസ്വം മുൻ അഡ്മിനിസ്ട്രേഷൻ ഓഫീസറായിരുന്ന മുരാരി ബാബുവിന്, 1998ൽ ശിൽപ്പപാളികൾ സ്വർണം പൂശിയതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. തട്ടിപ്പിന് മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി. ക്ഷേത്രമുതൽ ദുരുപയോഗിക്കാൻ ഒത്താശ ചെയ്തതിലൂടെ ശബരിമല ക്ഷേത്രവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, സ്വർണക്കൊള്ള കേസിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം.
Also Read:ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്റെ മൊഴിയെടുക്കും
സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എസ്‌ഐടി് കോടതിയിൽ വാദിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി ഉത്തരവ്.
Read More: തീവ്രന്യൂനമർദം ചുഴലിക്കാറ്റായി, കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us