പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊടിമരത്തിന് ഇന്നലെ ഉണ്ടായ കേട്പാട് പരിഹരിച്ചു. കൊടിമരത്തിന്റെ പഞ്ചവർണ്ണത്തറയിൽ വീണ്ടും സ്വർണ്ണം പൂശിയാണ് കേട്പാട് പരിഹരിച്ചത്. ശിൽപ്പി അന്തനൻ ആചാരിയുടെ നേത്രത്വത്തിലാണ് കേടുപാടുകൾ പരിഹരിച്ചത്.

പുനപ്രതിഷ്ഠ നടത്തിയ ധ്വജത്തിൽ ഇന്നലെ രാസദ്രാവകം ഒഴിച്ചാണ് കേട്പാട് വരുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 5 വിജയവാഡ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പമ്പ പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ഉള്ള പ്രതികളെ പത്തനംതിട്ട​ എസ്പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഐജി മനോജ് എബ്രാഹാമിന്റെ നേത്രത്വത്തിൽ ഇവരെ ഇന്ന് ചോദ്യം ചെയ്യും.

കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് മൊഴി. ഇവർ കൊടിമരത്തിന് ചുവട്ടിൽ മെർക്കുറി ഒഴിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ