സന്നിധാനം: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ തിങ്കളാഴ്ച നടന്നു. കോവിജ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണത്തെ പേട്ടതുള്ളൽ ചടങ്ങുകൾ. അമ്പലപ്പുഴ സംഘവും ആലങ്ങാട് സംഘവും ആചാരപൂർവ്വം പേട്ടതുള്ളൽ ചടങ്ങുകൾ പൂർത്തിയാക്കി.

താളമേളങ്ങളും ശരണം വിളികളും അകമ്പടിയാക്കിയാണ് പേട്ടതുള്ളൽ ചടങ്ങുകൾ. ആദ്യം അമ്പലപ്പുഴ സംഘത്തിന്റേതാണ് പേട്ട തുള്ളൽ. ചെറിയമ്പലത്തില്‍ നിന്നും വാവരുപള്ളി വഴി പേട്ടതുള്ളല്‍ പാതയിലൂടെ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കാണ് സംഘം എത്തിയത് .

Read More: മകരവിളക്ക് 14ന്: ശബരിമല നട 19ന് അടയ്ക്കും

 

ഉച്ചയ്ക്ക് ശേഷം മാനത്ത് നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്. സ്വാമി അയ്യപ്പന്‍ നടത്തിയ മഹിഷീനിഗ്രഹത്തിന് ഓര്‍മ്മ പുതുക്കിയാണ് ഓരോ വര്‍ഷവും അമ്പലപ്പുഴ സംഘവും ആലങ്ങാട് സംഘവും പേട്ടതുള്ളല്‍ നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള തീർത്ഥാടകർ പേട്ടതുള്ളലിൽ പങ്കാളികളാകും. കനത്ത സുരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.