ശബരിമല പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകും: ഇ.പി.ജയരാജന്‍

സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുധാകരന്‍ ഇപ്പോള്‍ നടത്തുന്ന ഉപവാസം വലിയ തമാശയാണെന്നും ജയരാജൻ പറഞ്ഞു

EP Jayarajan, ഇപി ജയരാജൻ, CPM, LDF, UDF

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്ക് നാശമുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ ചെയ്യുന്നത് ശരിയല്ലെന്നും ഈ ഹീനകൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്ലാ ക്ഷേത്രങ്ങളേയും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും സര്‍ക്കാര്‍ ഇത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കെ.സുധാകരന്‍ ഇപ്പോള്‍ നടത്തുന്ന ഉപവാസം വലിയ തമാശയാണ്. കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്നത് ചെയ്യാമെന്ന സ്ഥിതിയാണെന്നും ജയരാജന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala ep jayarajan sabarimala protest women entry

Next Story
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുത്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com