തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ വിഷയത്തിൽ സർക്കാർ നിലപാടിനോട് ശക്തമായ വിയോജിപ്പുമായി വീണ്ടും സംസ്ഥാന കോൺഗ്രസ് നേതാക്കൾ. സർക്കാർ നിലപാടിനെതിരെ റിവ്യു പെറ്റിഷൻ നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉപവാസ സമരം നടത്താനും തീരുമാനിച്ചു.

“വിശ്വാസികൾ കാലങ്ങളായി പിന്തുടരുന്ന ആചാരമാണ്. അത് സംരക്ഷിക്കപ്പെടണം. ദേവസ്വം ബോർഡ് വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കേണ്ടവരാണ്. എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ ദേവസ്വം പ്രസിഡന്റ് നിലപാട് മാറ്റുകയാണ് ഉണ്ടായത്. വിഷയം ചർച്ച ചെയ്യാൻ നാളെ മുൻ ദേവസ്വം പ്രസിഡന്റുമാരുടെ യോഗം കോൺഗ്രസ് വിളിച്ചുചേർക്കും. മറ്റന്നാൾ പത്തനംതിട്ടയിൽ ഉപവാസം സംഘടിപ്പിക്കും,” രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. “സുപ്രീം കോടതി വിധി വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. സർക്കാർ ഇതിനെതിരെ പുന:പരിശോധന ഹർജി നൽകണം. ചന്തമുളള സ്ത്രീകളെ കണ്ടാൽ മനോനില തെറ്റുന്നവരാണ് സിപിഎം എംഎൽഎ മാർ. വിഷയത്തിൽ സിപിഎമ്മിന്റെയും ആർഎസ്എസിന്റെയും നിലപാട് ഒന്നാണ്.”

“പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണ്. ഇ​രു​വ​രും ത​മ്മി​ൽ ഏ​റെ സാ​മ്യ​ത​ക​ളു​ണ്ട്. ര​ണ്ട് പേ​രും ഏ​കാ​ധി​പ​തി​ക​ളാ​ണ്. അ​ധി​കാ​രം ത​ന്നി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ക്കു​ന്ന​ത്. മോ​ദി​യെ പി​ണ​റാ​യി അ​നു​ക​രി​ക്കു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​തൃ​ക ഹി​റ്റ്ല​റും പി​ണ​റാ​യി​യു​ടെ മാ​തൃ​ക സ്റ്റാ​ലി​നു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ