ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. മരിച്ച രണ്ടുപേരും ശബരിമല തീർത്ഥാടകരാണ്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നുളളവരാണ് ഇവർ. ടെംപോ ട്രാവലറിലാണ് ഇവർ ശബരിമലയിലേക്ക് വന്നത്. സംഘത്തിലുണ്ടായിരുന്ന ബാബു, കാർത്തി എന്നിവരാണ് മരിച്ചത്.

ഇതേ വാഹനത്തിൽ ഉണ്ടായിരുന്ന 12 അയ്യപ്പ ഭക്തർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഗുരുതരാവസ്ഥയിൽ ഉളളവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റുളളവരെ ഇപ്പോൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ