കൊച്ചി: പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഡിവിഷൻ ബഞ്ചിന്റെ നിർദേശം. ക്ഷേത്രങ്ങളിലെ
പൂജാരികൾ, ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ ബോർഡുകൾ ക്ഷേത്രങ്ങൾക്ക് നിർദേശങ്ങൾ നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ സി.ടി.രവികുമാർ, എൻ.നഗരേഷ് എന്നിവർ ഉൾപ്പെട്ട ബഞ്ചിന്റെ ഉത്തരവ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞ മണ്ഡലക്കാലത്ത് കോടതി നിർദേശിച്ചിരുന്നു.
Sabarimala Virtual Queue Booking Online 2019: ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ട വിധം
മണ്ഡല പൂജയ്ക്കായി ശബരിമല നട നവംബർ 16 ന് വൈകീട്ട് 5 നാണ് തുറന്നത്. ദിവസവും കേരളത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് ശബരിമലയിലേക്കെത്തുന്നത്. ഡിസംബർ 27 നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27 ന് രാത്രി 10 ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30 ന് വൈകീട്ട് 5 ന് നട തുറയ്ക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതു കഴിഞ്ഞശഷം 20 ന് രാത്രി 7 ന് നട അടയ്ക്കും.
മണ്ഡലകാലത്ത് എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കും. 3.30 ന് ഗണപതി ഹോമം. 3.30 മുതൽ 7 വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8.30 മുതൽ 11 വരെ നെയ്യഭിഷേകം. 11.10 ന് നെയ്യഭിഷേകം. 11 മുതൽ 11.30 വരെ അഷ്ടാഭിഷേകം. 12.30 ന് ഉഷപൂജ. ഒരു മണിക്ക് നട അടയ്ക്കും. വൈകീട്ട് 3 ന് നട തുറക്കും. 6.30 ന് ദീപാരാധന. 7 മുതൽ 9.30 വരെ പുഷ്പാഭിഷേകം. 9.30 മുതൽ ആഴി പൂജ. 11 ന് ഹരിവരാസനം പാടി നട അടയ്ക്കും.