ശബരിമല: ദേവസ്വം ബോർഡിന് റിവ്യൂ ഹർജി നൽകാമെന്ന് ദേവസ്വം മന്ത്രി

സർക്കാർ നയം ദേവസ്വം ബോർഡിന് മേൽ അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി

kadakampalli surendran

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹർജി പോകാൻ ദേവസ്വം ബോർഡിന് തടസ്സമില്ലെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.

ദേവസ്വം ബോർഡ് റിവ്യൂ ഹർജി കൊടുക്കുന്നതിൽ സർക്കാരിന് എതിരഭിപ്രായമില്ല, ദേവസ്വം ബോർഡിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ നിലപാട് സുവ്യക്തമാണ്. എന്നാൽ സർക്കാരിന്റെ നയം ബോർഡിന് മേൽ അടിച്ചേൽപ്പിക്കില്ല. ബോർഡും സർക്കാരും രണ്ട് നിലപാട് സ്വീകരിക്കുന്നത് തന്ത്രപരമായ നീക്കമല്ലെന്നും കടകംപളളി അഭിപ്രായപ്പെട്ടു.

ദേവസ്വം ബോർഡ് ബുധാനാഴ്ച യോഗം ചേർന്ന് പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പതിനെട്ടിനാണ് തുലാമാസം ഒന്നാം തീയതി.​അന്ന് ശബരിമല നട തുറക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ട്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് തന്ത്രിയുമായും പന്തളം മുൻ രാജകുടുംബാംഗങ്ങളുമായും ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോർഡ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala devaswam board can file review petition devaswam minister

Next Story
ഫ്രാങ്കോയുടെ അറസ്റ്റ്; ക്രൈസ്‌തവർ നേരിട്ട പീഡനമെന്ന് ചങ്ങനാശേരിആർച്ച് ബിഷപ്പ്Kerala Nun Rape Case, Changanassery Bishop, Archbishop Joseph Perunthottam, Changanassery Bishop Jospeh Perunthottam, Bishop Franco Mulakkal
The moderation of comments is automated and not cleared manually by malayalam.indianexpress.com